At EZmigrate, we guide you every step of the way from choosing your study destination to finding the perfect course and university, ensuring a seamless journey toward your global dreams.

EZmigrate

ന്യൂസീലൻഡ് ഇന്ന് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് വിശ്വാസയോഗ്യമായ, മികച്ച വിദ്യാഭ്യാസ കേന്ദ്രമായി മാറിയിരിക്കുന്നു. ന്യൂസിലൻഡിലെ വിദ്യാഭ്യാസ രീതി വളരെ ഉയർന്നതും ലോകമെമ്പാടും അംഗീകരിച്ചതും ആണ്. ന്യൂ സിഎല്സിലെ മൾട്ടി കൾച്ചറൽ രാജ്യമാണ്, കൂടാതെ വ്യക്തമായ പോസ്റ്റ്-സ്റ്റഡി വർക്ക് വിസ അവസരങ്ങൾ, സൗഹൃദ പരമായ ജനങ്ങൾ — ഇവയൊക്കെയാണ് ഈ രാജ്യത്തെ വിദ്യാർത്ഥികൾക്ക് ആകർഷകമാക്കുന്നത്. എന്നാൽ നിരവധി സർവകലാശാലകളും കോഴ്സുകളും വിസ നിയമങ്ങളും തമ്മിൽ ആശയക്കുഴപ്പമില്ലാതെ തീരുമാനം എടുക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതാണ് ഒരു പ്രൊഫഷണൽ എജ്യുക്കേഷൻ ഏജൻ്റ് നിങ്ങൾക്കായിട്ട് ചെയ്തു തരുന്നത്.പ്രധാനമായും ശ്രദ്ധിക്കേണ്ടത് എവിടെയാണ്
നിങ്ങൾ തിരഞ്ഞെടുക്കുന്ന എജ്യുക്കേഷൻ ഏജൻ്റുകൾക്ക് ന്യൂസീലൻഡ് വിദ്യാഭ്യാസ സംവിധാനത്തെയും വിസ പ്രക്രിയയെയും കുറിച്ച് ആഴത്തിലുള്ള പരിചയമുണ്ട് ഉറപ്പുവരുത്തുക. കൂടാതെ നിങ്ങളുടെ ഏജന്റ് ഒരു രജിസ്റ്റേഡ് ഏജന്റ് ആണ് എന്നുള്ള കാര്യത്തിൽ ഉറപ്പുവരുത്തുക. നമുക്ക് നമ്മുടെ ചുറ്റും എന്ന് കാണാവുന്നതുപോലെ നൂറുകണക്കിന് ഏജന്റുകൾ നമുക്ക് ചുറ്റുമുണ്ട് എന്നാൽ ഇതിൽ നിന്നും ഏറ്റവും ജനുവിനും നമുക്ക് അനുയോജ്യനുമായ ഒരു ഏജന്റീനെ തിരഞ്ഞെടുക്കുക എന്നത് ഇന്നത്തെ കാലത്ത് പ്രയാസമാണ്. അവിടെയാണ് നിങ്ങൾക്ക് ഞങ്ങളുടെ സേവനം തേടാവുന്നത്. പരിചയസമ്പന്നത ഇല്ലാത്ത ഏജന്റ് മാരുടെ മുന്നിൽ പോയി ചതിയിൽ പെടാതിരിക്കുക. നിങ്ങളുടെ അക്കാദമിക് പശ്ചാത്തലത്തിനും കരിയർ ലക്ഷ്യങ്ങൾക്കും അനുയോജ്യമായ കോഴ്സ്, ഇൻസ്റ്റിറ്റ്യൂഷൻ എന്നിവ തിരഞ്ഞെടുക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. അതേസമയം മറ്റുള്ളവർ നിങ്ങളെ അവർക്ക് കൂടുതൽ കമ്മീഷൻ കിട്ടുന്ന കോളേജുകളിൽ അഡ്മിഷൻ നേടിത്തരാൻ ആയിരിക്കും സഹായിക്കുന്നത് അത് നിങ്ങൾക്ക് ഭാവിയിൽ പോസ്റ്റ് സ്റ്റഡി വർക്ക് വിസ കിട്ടുന്നതിനും റസിഡൻസ് കിട്ടുന്നതിനും തടസ്സം വന്നേക്കാം.
അംഗീകൃത സർവകലാശാലകളുമായുള്ള നേരിട്ട് ബന്ധം
EZmigrate പോലുള്ള അംഗീകൃത ഏജൻ്റുകൾക്ക് ന്യൂസീലൻഡിലെ സർവകലാശാലകൾ, പോളിടെക്നിക്കുകൾ, സ്വകാര്യ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂഷനുകൾ എന്നിവയുമായി നേരിട്ട് ബന്ധമുണ്ട്. അതിനാൽ നിങ്ങളുടെ അപേക്ഷ ശരിയായ സമയത്ത്, ശരിയായ സ്ഥാപനത്തിലേക്ക് എത്തുകയും, അഡ്മിഷൻ ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യും. നിങ്ങൾക്ക് അറിയാവുന്നത് പോലെ ഞങ്ങളുടെ ഏജൻസി ന്യൂസിലൻഡിൽ രജിസ്റ്റേഡ് ഏജൻസി ആണ് . അതിനാൽ നിങ്ങളുടെ ഓഫർ ലെറ്റർ എടുക്കുന്ന സമയത്ത് എന്തെങ്കിലും താമസമോ തടസമോ നേരിട്ടാൽ ഞങ്ങൾക്ക് ഇവിടുന്ന് നേരിട്ട് കോളജിൽ അന്വേഷിക്കാവുന്നതാണ്.
ലളിതമായ അഡ്മിഷൻ & വിസ പ്രക്രിയ
വിദ്യാർത്ഥി വിസയ്ക്കും അഡ്മിഷനും വേണ്ടിയുള്ള ഡോക്യുമെന്റുകൾ തയ്യാറാക്കുന്നത് ഏറെ സങ്കീർണമാണ് — ഓഫർ ലെറ്റർ, ഫിനാൻഷ്യൽ പ്രൂഫുകൾ, മെഡിക്കൽ, ഇംഗ്ലീഷ് ടെസ്റ്റ് ഫലം തുടങ്ങിയവ. ഞങ്ങളുടെ ഏജൻ്റുകൾ ഇതെല്ലാം Immigration New Zealand (INZ) ന്റെ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമാണ് തയ്യാറാക്കുന്നത് . ഞങ്ങൾ നോക്കുന്നത് നിങ്ങളുടെ പഠന വിസ 100% വിജയം കൈവരിക്കുക എന്നതിലും, നിങ്ങളുടെ കോഴ്സ് ശരിയായ രീതിയിൽ എന്നുള്ളതും ആണ്.
ഒരു നല്ല എജ്യുക്കേഷൻ ഏജൻ്റ് എപ്പോഴും സത്യസന്ധവും വ്യക്തമായ മാർഗനിർദേശവും നൽകും. കോഴ്സ് ഫീസ്, താമസച്ചെലവ്, വിസ നിബന്ധനകൾ തുടങ്ങി എല്ലാം വ്യക്തമായി വിശദീകരിക്കും. EZmigrate-ൽ, ഞങ്ങളുടെ പ്രധാന മൂല്യമാണ് ഈ തുറന്ന ആശയവിനിമയം — വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടെ തീരുമാനമെടുക്കാൻ സഹായിക്കുന്നത്.
വിസ ലഭിച്ചശേഷം സേവനം അവസാനിക്കുന്നില്ല. എജ്യുക്കേഷൻ ഏജൻ്റുകൾ താമസം, എയർപോർട്ട് പിക്കപ്പ്, ബാങ്ക് അക്കൗണ്ട്, പാർട്ട്-ടൈം ജോബ് തുടങ്ങിയവയിൽ സഹായിക്കും. അതുവഴി നിങ്ങൾക്ക് പുതിയ ജീവിതത്തിലേക്ക് എളുപ്പത്തിൽ ചേർന്ന് പോകാൻ സാധിക്കും. ഞങ്ങളുടെ ഹെഡ് ഓഫീസ് ന്യൂസിലൻഡിൽ ആയതിനാൽ നിങ്ങൾ ന്യൂസിലൻഡിൽ എത്തിയശേഷം നിങ്ങൾക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും നേരിട്ട് ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
ഒരു പ്രൊഫഷണൽ എജ്യുക്കേഷൻ ഏജൻ്റിനെ ഉപയോഗിക്കുന്നത് സൗകര്യത്തിന് മാത്രമല്ല, നിങ്ങളുടെ വിദ്യാഭ്യാസ യാത്രയെ സുരക്ഷിതവും വിജയകരവുമായ രീതിയിൽ നയിക്കാനുമാണ്. അതിനാൽ മേൽപറഞ്ഞതുപോലെ രജിസ്റ്റേഡ് ആയിട്ടുള്ള ഒരു ഏജൻസിനെ തിരഞ്ഞെടുക്കുക. വ്യാജ ഏജന്റ് മാരുടെ ചതിയിൽ പെടാതിരിക്കുക.
ഇന്നുതന്നെ EZmigrate-നെ ബന്ധപ്പെടൂ, നിങ്ങളുടെ പഠന ഓപ്ഷനുകൾ സംബന്ധിച്ച വ്യക്തിഗത മാർഗനിർദേശം നേടാൻ!